തിരുവനന്തപുരം: ഡാർക്ക്‌നെറ്റിലെ അജ്ഞാത മാർക്കറ്റുകളും ഫോറങ്ങളും വഴിയുള്ള ലഹരി ഇടപാടുകൾ നിരീക്ഷിക്കാൻ പൊലീസിന് പുറമേ മറ്റ് ഏജൻസികളുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ലഹരിക്കേസുകളിൽ ആവർത്തിച്ച് ഏർപ്പെടുന്നവരെ കരുതൽ തടങ്കലിലാക്കുന്നുണ്ട്. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടുകളുമായുള്ള സംസ്ഥാനത്തിന്റെ സാമിപ്യം നിയമവിരുദ്ധ കടത്തുകൾക്ക് കാരണമായിട്ടുണ്ട്. കുറഞ്ഞ സിന്തറ്റിക്ക് മയക്കുമരുന്നുകളുടെ ഉപയോഗത്തിലാണ് വർദ്ധനവുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |