പാർട്ടി കണക്കിൽ 6000 വോട്ടിന് തോൽക്കുമെന്ന് പി വി ശ്രീനിജിൻ, വ്യക്തിപരമായ വോട്ടുകൾ കിട്ടിയാൽ ജയിക്കുമെന്നും പ്രതികരണം
കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കുന്നത്തുനാട്ടിൽ പാർട്ടികണക്കിൽ തോൽക്കുമെന്ന് സമ്മതിച്ച് സിറ്റിംഗ് എം.എൽ.എ പി.വി. ശ്രീനിജിൻ. 6000 വോട്ടിന് പിന്നിലെന്നാണ് പാർട്ടികണക്കെന്ന് ശ്രീനിജിൻ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. അതേസമയം ഫ വ്യക്തിപരമായ വോട്ടുകൾ ലഭിച്ചാൽ 554 വോട്ടിന് ജയിക്കുമെന്നും ശ്രീനിജിൻ കൂട്ടിച്ചേർത്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലും അദ്ദേഹം കുറിപ്പ് പങ്കുവച്ചു.
തനിക്ക് വ്യക്തിപരമായി ലഭിച്ച വോട്ടുകൾ കൊണ്ടും മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു വർഷം ചെയ്ത വികസന പ്രവർത്തനങ്ങൾ കൊണ്ടും വിളിച്ചാൽ വിളിപ്പുറത്തുള്ള എം.എൽ.എ എന്ന നിലയിലും കുന്നത്തു നാട് തന്നെ വിജയിപ്പിക്കുമെന്നും ശ്രീനിജിൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് കോൺഗ്രസ് മാത്രമാണ് എതിരാളി , ട്വന്റി ട്വന്റി എതിരാളി അല്ല എന്നാണ് കരുതിയത്. എ ന്നാ. ഇവിടെ ത്രികോണ മത്സരം നടന്നുവെന്ന് ശ്രീനിജിൻ സമ്മതിക്കുന്നു. എൻ.ഡി,എയ്ക്കൊപ്പം ചേർന്ന് ട്വന്റിട്വന്റിയും യു.ഡി.എഫും സി.പി.എമ്മിം ശക്തമായ മത്സരം നടന്നിട്ടുണ്ട്. എൻ.ഡി.എയിൽ ചേർന്നതോടെ ട്വന്റി ട്വന്റി നശിച്ചുവെന്നും സാബുവിന് ഗുണമുണ്ടായെന്നും ശ്രീനിജിൻ പറഞ്ഞു.
കുന്നത്തുനാട്ടിൽ എൽ.ഡി.എഫിന് വേണ്ടി പി.വി. ശ്രീനിജിനും യു.ഡി.എഫിന് വേണ്ടി വി.പി. സജീന്ദ്രനും എൻ.ഡി.എയ്ക്ക് വേണ്ടി ട്വന്റിട്വന്റി പാർട്ടി സ്ഥാനാർത്ഥിയായി ബാബു ദിവാകരനുമാണ് മത്സരിച്ചത്. 83.83 ശതമാനം പോളിംഗാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്.