ഡിവൈഎഫ്‌ഐ മനുഷ്യ ചങ്ങലയുടെ റീൽ സോംഗ് പ്രകാശനം ചെയ്‌ത് ഗായകൻ സൂരജ് സന്തോഷ്; ചിത്രങ്ങൾ പങ്കുവച്ച് മേയർ
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം റീൽ സോംഗ് പ്രകാശനം ചെയ്‌ത് യുവ ഗായകൻ സൂരജ് സന്തോഷ്. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനാണ് മാനവീയം വീഥിയിൽ നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. വിനായക് ശശികുമാറാണ് ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സംഗീതം നൽകിയതും ഗാനം ആലപിച്ചിരിക്കുന്നതും ഇഷാൻ ദേവാണ്. എ എ റഹീം, വി കെ സനോജ് ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
അതേസമയം, മനുഷ്യ ചങ്ങലയുടെ പ്രചാരണാർത്ഥം തയാറാക്കിയ സ്ട്രൈക്ക് സോംഗ് ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് പി.ശ്രീരാമകൃഷ്ണന് നൽകി സംസ്ഥാന പ്രസിഡന്റ് വി വസീഫ് പ്രകാശനം ചെയ്തു. അതുൽ നറുകര സംഗീതം നിർവഹിച്ച് പാടിയ ഗാനത്തിന്റെ വരികൾ ശ്രീഹരി തറയിൽ ആണ് എഴുതിയത്. മ്യൂസിക് പ്രൊഡക്ഷൻ - മുഹമ്മദ് സംഷീദ്, ക്യാമറ, സംവിധാനം - മൃദുൽ എസ് എന്നിവർ നിർവഹിച്ചു. ചടങ്ങിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ശ്യാം പ്രസാദ് പങ്കെടുത്തു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം റീൽ സോങ് മാനവീയം വീഥിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത യുവ ഗായകൻ ശ്രീ. സൂരജ് സന്തോഷ് പ്രകാശനം ചെയ്തു. ഈ ഗാനത്തിന്റെ രചന ശ്രീ. വിനായക് ശശികുമാർ. സംഗീതം, ആലാപനം ശ്രീ. ഇഷാൻദേവ്