കോട്ടയം: മുകുന്ദ വിളിച്ചാൽ പശുക്കിടാങ്ങൾ മാത്രമല്ല, അമ്മപ്പശുക്കളും ഓടിയെത്തും. പേര് ചൊല്ലി വിളിക്കണമെന്നുമാത്രം. സുമിത്ര, ഗായത്രി, ഭദ്ര. ഭദ്രൻ...അങ്ങനെ നീളുന്നു പേരുകൾ. ഗായത്രി അല്പം കുറുമ്പത്തിയാണ്. ആനിക്കാട് ഗവ. എൽ.പി സ്‌കൂളിലെ ആറാംക്ലാസുകാരി മുകുന്ദ പറഞ്ഞു.
ആനിക്കാട് മഞ്ഞളംകുന്നേൽ രോഹിണിയിൽ ഹരിയുടെയും മീരയുടെയും മകളാണ് മുകുന്ദ. ഇലക്ട്രോണിക്സ് എൻജിനിയറായിരുന്ന ഹരി ജോലി ഉപേക്ഷിച്ചാണ് മഹാലക്ഷ്മി ഗോശാല ആൻഡ് സസ്‌റ്റെയ്‌നബിലിറ്റി ഫൗണ്ടേഷൻ എന്ന സംരംഭം തുടങ്ങിയത്. രണ്ടര ഏക്കറിലെ ഫാമിൽ 37 പശുക്കളും 30 കാളകളുമുണ്ട്. ഗീർ, വെച്ചൂർ, ജല്ലിക്കെട്ട് കാള, കപില, കൃഷ്ണ, നന്ദികേശ് എന്നിങ്ങനെ 15 ഇനങ്ങൾ. സ്കൂൾ വിട്ടുവന്നാൽ പിന്നെ ഫാമിൽ തന്നെയായിരിക്കും മുകുന്ദ. കൊവിഡ് കാലത്താണ് ഗോശാലയുടെ തുടക്കം. ആദ്യം വളർത്തിയ പശുവായ മഹാലക്ഷ്‌മിയുടെ പേരാണ് ഹരി ഗോശാലയ്‌ക്ക് നൽകിയത്.
മൂക്കുകയറില്ല
ഇവിടെ പശുക്കൾക്കും കാളകൾക്കും മുക്കുകയറില്ല. വൈക്കോലും പച്ചപ്പുല്ലും കപ്പത്തണ്ടുമാണ് ഭക്ഷണം. കാലിത്തീറ്റ ഇല്ല. പാൽ ഉത്പന്നങ്ങളും നിർമ്മിക്കുന്നുണ്ട്. ചാണകം ഉപയോഗിച്ച് ഡിഷ് വാഷ്, ചന്ദനത്തിരി തുടങ്ങിയവയും നിർമ്മിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |