
തിരുവനന്തപുരം: തീർപ്പാവാത്ത പോക്സോ കേസുകൾ ഏറ്റവുമധികമുള്ളത് തിരുവനന്തപുരത്താണ്. 1370കേസുകളാണ് കോടതികളിലുള്ളത്. എറണാകുളത്ത് 704, കാസർകോട്ട് 232, പത്തനംതിട്ടയിൽ 131 കേസുകളുണ്ട്. സംസ്ഥാനത്ത് 6522 കേസുകളിൽ വിചാരണ തുടങ്ങാനായിട്ടില്ല. കേസുകൾ പരിഗണിക്കാൻ 56 അതിവേഗ കോടതികളുണ്ട്. ഇതിൽ 14എണ്ണം പോക്സോ കേസുകൾക്ക് മാത്രമാണ്. ഫോറൻസിക് റിപ്പോർട്ടുകൾ ലഭിക്കാനുള്ള കാലതാമസമാണ് കേസുകൾ ഇഴയാൻ കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |