
ആലപ്പുഴ: വോട്ടിംഗ് യന്ത്രത്തിലെ ബട്ടൺ അൺമാസ്ക് ചെയ്യാതിരുന്നതിനെ തുടർന്ന് നിറുത്തിവച്ച മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ ഒന്നാം നമ്പർ ബൂത്തിലെ റീപോളിംഗ് ഇന്ന് നടക്കും.
മണ്ണഞ്ചേരി പഞ്ചായത്ത് അമ്പലക്കടവ് വാർഡ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മണ്ണഞ്ചേരി ഡിവിഷൻ, ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ എന്നിവിടങ്ങളിലേക്കാണ് റീപോളിംഗ് . ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിലെ ബി.എസ്.പി സ്ഥാനാർത്ഥി ശൈലജ എസ്. പൂഞ്ഞിലിയുടെ പേരിന് നേരെയുള്ള ബട്ടണാണ് പ്രവർത്തിക്കാതിരുന്നത്. വോട്ടർമാർ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്ഥാനാർത്ഥിയെ ഇക്കാര്യം അറിയിച്ചത്.
സ്ഥാനാർത്ഥി പരാതി അറിയിച്ചതോടെ വോട്ടെടുപ്പ് നിറുത്തി. 1077 വോട്ടുകളിൽ 621 എണ്ണം ചെയ്ത ശേഷമാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |