അപ്രായോഗിക നിബന്ധനകൾ പിൻവലിക്കണം:എ.എച്ച്.എസ്.ടി.എ
Sunday 03 May 2026 12:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഈ വർഷം നിർദ്ദേശിച്ചിട്ടുള്ള മാർഗനിർദ്ദേശങ്ങൾ അപ്രായോഗികമാണെന്നും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ സ്‌കൂൾ ഫിറ്റ്‌നസ് പ്രതിസന്ധിയിലാക്കിയെന്നും എ.എച്ച്.എസ്.ടി.എ. മേയ് 30നകം ഫിറ്റ്‌നസ് നടപടികൾ പൂർത്തിയാക്കേണ്ട സാഹചര്യത്തിൽ, നിലവിലെ അവ്യക്തതകൾ നീക്കി ഏകീകൃത മാർഗനിർദ്ദേശം പുറപ്പെടുവിക്കണം. ജൂണിൽ സുരക്ഷിതമായി തുറന്നു പ്രവർത്തിക്കുന്നതിന് ആവശ്യമായ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് സർക്കാരിനോട് എ.എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് എസ്. മനോജും ജനറൽ സെക്രട്ടറി കെ.എ. വർഗീസും ആവശ്യപ്പെട്ടു.