അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ അസി.കമൻഡാന്റിനെ തിരിച്ചെടുത്തു

Sunday 03 May 2026 1:21 AM IST

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തോട് അനുബന്ധിച്ചുള്ള സുരക്ഷാ ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതിന് സസ്പെൻഷനിലായ അഞ്ചാം സായുധ ബറ്റാലിയൻ അസി. കമൻഡാന്റ് എസ്. സുരേഷിനെ തിരിച്ചെടുത്തു. ജില്ലയ്ക്ക് പുറത്ത് നിയമിക്കണമെന്ന വ്യവസ്ഥയോടെയാണ് സസ്പെൻഷൻ പിൻവലിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.