കിലോയ്ക്ക് ലഭിക്കുക ലക്ഷങ്ങൾ, കേരളത്തിലും വളർത്താം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രംമതി

Sunday 17 May 2026 2:58 PM IST

ഏറ്റവും വില കൂടിയ സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് കുങ്കുമപ്പൂവ്. കാശ്മീരിലെ കൊടുംതണുപ്പിലാണ് കുങ്കൂമപ്പൂവ് വിളയുന്നത്. എന്നാൽ കേരളത്തിൽ പലരും ഹെെടെക് രീതികൾ ഉപയോഗിച്ച് കുങ്കുമപ്പൂവ് വിജയകരമായി കൃഷി ചെയ്യുന്നുണ്ട്. എയറോപോണിക്സ് രീതി ഉപയോഗിച്ചാണ് കുങ്കൂമപ്പൂവ് ഇവിടെ വളർത്തുന്നത്.

ഇവ കൃഷിചെയ്യാൻ എയർകണ്ടീഷൻ ചെയ്ത അടച്ചുപൂട്ടിയ മുറികളോ കൃത്രിമ കാലാവസ്ഥ ഒരുക്കുന്ന പ്രത്യേക സംവിധാനങ്ങളോ ആവശ്യമാണ്. ഏകദേശം 10-15 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് വേണം. കുങ്കുമപ്പൂവിന്റെ വിത്തുകൾ ലഭ്യമല്ല. സാഫ്രൻ ബൾബ് എന്ന് അറിയപ്പെടുന്ന ഒരു തരം കിഴങ്ങുകളാണ് നടാനായി ഉപയോഗിക്കുന്നത്.

സാഫ്രൻ ബൾബ് ഈർപ്പും താപനിലയും നിയന്ത്രിച്ച ട്രേയിൽ നടാം. നട്ട് 15 ദിവസത്തിനുള്ളിൽ മുളപൊട്ടും. പിന്നെ ഏതാനും മാസങ്ങൾക്കുള്ളിൽ ചെടികൾ പൂക്കും. ഓരോ പൂവിലുമുള്ള നേർത്ത ചുവന്ന തന്തുക്കൾ കെെകൊണ്ട് പറിച്ച് ഉണക്കിയെടുത്താണ് കുങ്കുമപ്പൂവ് സൗന്ദര്യ വർദ്ധനത്തിനായി തയ്യാറാക്കുന്നത്. ബ്രാൻഡുകളും ഗുണനിലവാരവും അനുസരിച്ച് ഒരു കിലോയ്ക്ക് 1.5 ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ വില ലഭിക്കും.