പി.ഗംഗാധരൻ പുരസ്കാര സമർപ്പണം ഇന്ന്

Saturday 02 May 2026 4:53 PM IST

പള്ളുരുത്തി: കമ്മ്യൂണിസ്റ്റ് നേതാവും നിയമസഭാംഗവുമായിരുന്ന പി. ഗംഗാധരന്റെ സ്മരണയ്ക്കായി പി. ഗംഗാധരൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും ഇന്ന് 10ന് പള്ളുരുത്തി എസ്.ഡി.പി.വൈ സ്‌കൂൾ ഹാളിൽ നടക്കും. പുരസ്‌കാരം കെ. അജിതയ്ക്ക് സമ്മാനിക്കും. സമ്മേളനം ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. എം.വി. ബെന്നി അദ്ധ്യക്ഷനാകും.