തൊഴിലാളി സംഗമം

Saturday 02 May 2026 5:19 PM IST

മട്ടാഞ്ചേരി: ഐ.എൻ.ടി.യു.സി ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ കമ്മിറ്റി സംഘടിപ്പിച്ച മേയ്‌ദിനാഘോഷവും തൊഴിലാളി സംഗമവും സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. കെ.എം. ഉമ്മർ അദ്ധ്യക്ഷനായി. റാഷിദ്‌ ഉള്ളംപള്ളി, വിവേക്ഹരിദാസ്, എം.എ. ബദർ, ഷിൻഡ ജേക്കബ്, ഹസീന ഉമ്മർ, അബ്ദുൽ സലാം, സി.സി. ബിജു, ഷാജി വാഴക്കാല, സിദ്ധിക്ക്, ടി.എ.സിയാദ്, ഷാജഹാൻ, എം.ഒ.വർഗീസ്, മൊയ്തീൻകുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.