പാവക്കുളം ക്ഷേത്രത്തിൽ പൗർണമിപ്പൊങ്കാല
Saturday 02 May 2026 5:56 PM IST
കൊച്ചി: കലൂർ പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിൽ പൗർണമി പൊങ്കാല ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. മന്ത്രാക്ഷരങ്ങൾ മുഴങ്ങിയ അന്തരീക്ഷത്തിൽ ക്ഷേത്രം മേൽശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയും ഭാര്യ ലയ അന്തർജനവും പൊങ്കാല അടുപ്പിലേക്ക് ദീപം പകർന്നതോടെ ചടങ്ങുകൾക്ക് തുടക്കമായി. മേൽശാന്തിയുടെ കാർമ്മികത്വത്തിൽ പൊങ്കാല അടുപ്പുകളിൽ തീർത്ഥം തെളിച്ച് പൊങ്കാലസമർപ്പണം നടത്തി. ക്ഷേത്രക്ഷേമ സമിതി സെക്രട്ടറി കെ.പി. മാധവൻകുട്ടി, ട്രഷറർ സി.വേണു തുടങ്ങിയവർ നേതൃത്വം നൽകി.