പച്ചക്കറിത്തൈ വിതരണോദ്ഘാടനം

Saturday 02 May 2026 8:47 PM IST

കുമ്പളങ്ങി: സമഗ്ര പച്ചക്കറി വികസനവുമായി ബന്ധപ്പെട്ട് കുമ്പളങ്ങി കൃഷിഭവൻ വഴി 18,500 പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാർഗരറ്റ് ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ചാന്ദിനി.എസ്.എം, മെമ്പർമാരായ പീറ്റർ ലാലൻ, ജിൻസി ഡോമിനിക് എന്നിവർ സംസാരിച്ചു.