ചേർത്തല: എസ്.എൻ.ഡി.പി യോഗം വയലാർ മദ്ധ്യം 465-ാം നമ്പർ ശാഖയിൽ നിർമ്മിക്കുന്ന
ഗുരുദേവ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ നിർവഹിച്ചു. ശാഖ പ്രസിഡന്റ് ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സ്തപതി തുറവൂർ സാബു ഗോപിനാഥ് മുഖ്യകാർമ്മികത്വം വഹിച്ചു. യൂണിയൻ മുൻ കൗൺസിലർ ടി.സത്യൻ, യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം ഷിബു വയലാർ, ക്ഷേത്രം ശില്പി വളമംഗലം ബിനീഷ്, യൂണിയൻ കമ്മിറ്റിയംഗം വിനോദ്, കമ്മിറ്റി അംഗങ്ങളായ എൻ.രാജേഷ്, സന്തോഷ് കുമാർ, പ്രസന്നൻ, സുധീഷ്, പി.വി.സുനിൽകുമാർ, മനോജ്, സുരേഷ്, പി.പി.സുനിൽകുമാർ, അനീഷ്, സുജാത തുടങ്ങിയവർ പങ്കെടുത്തു. ശാഖ സെക്രട്ടറി എം.രാജേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് പി.വി.വിമലാൽ നന്ദിയും
പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |