അമ്പലപ്പുഴ: ശ്രീലങ്കൻ വിദേശകാര്യവകുപ്പ് മന്ത്രി എം.യു.എം. അലിസാബ്രി, ഭാര്യ ഫാത്തിമ സാറാ സാബ്രി എന്നിവർ ആലപ്പുഴയിൽ സന്ദർശനം നടത്തി. പാണക്കാട് സാദിഖലി തങ്ങളുടെ അതിഥിയായി ശനിയാഴ്ച മലപ്പുറത്തെത്തിയ ശേഷം ഇന്നലെ രാവിലെ പത്തോടെയാണ് ഹൗസ്ബോട്ട് യാത്രയ്ക്കായി ആലപ്പുഴയിലെത്തിയത്. ഫിനിഷിംഗ് പോയിന്റിലെത്തിയ മന്ത്രിയെ സാദിഖലി തങ്ങൾക്കുവേണ്ടി സുന്നി മഹല്ല് ഫെഡറേഷൻ ജില്ല പ്രസിഡന്റ് ഇബ്രാഹിംകുട്ടി വിളക്കേഴത്തിന്റെ നേതൃത്വത്തിൽ വാഹിദ് മാവുങ്കൽ, അഷറഫ് പ്ലാമൂട്ടിൽ എന്നിവർ ചേർന്നു സ്വീകരിച്ചു. പാർലമെന്റ് അഫയേഴ്സ് ഓഫീസർ എം.എം.എം. മുഫ് ലിഹ്, കോൺസുലേറ്റ് ഒഫ് ശ്രീലങ്ക അഡ്വൈസറും ചീഫ് സ്റ്റാഫുമായ ജയപ്രകാശ്, ത്രിച്ചി ഷാഹുൽഹമീദ്, കെ.എ. സെയ്തുമുഹമ്മദ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. വൈകിട്ട് മൂന്നോടെ മന്ത്രിയും സംഘവും എറണാകുളത്തേക്ക് മടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |