SignIn
Kerala Kaumudi Online
Saturday, 21 September 2024 1.19 AM IST

ചോദ്യം മന്ത്രിയോടാണ്... സാർ, സ്കൂൾ അടയ്ക്കാറായി, എവിടെ 'വിദ്യാവാഹിനി'

Increase Font Size Decrease Font Size Print Page
t

ആലപ്പുഴ: സ്കൂൾ ബസുകളുടെ യാത്രാപാതയും വേഗവും രക്ഷിതാക്കളുടെ മൊബൈലിൽ ലഭ്യമാക്കാനും വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാനും സർക്കാർ പ്രഖ്യാപിച്ച 'വിദ്യാവാഹിനി ആപ്പ്' ഈ അദ്ധ്യയന വർഷം നടപ്പാവില്ലെന്നുറപ്പായി. 30ന് വാർഷിക പരീക്ഷയോടെ അദ്ധ്യയന വർഷം അവസാനിക്കുകയാണ്.

കൊവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം കുട്ടികൾ വിദ്യാലയങ്ങളിലെത്തിയ വേളയിലാണ് സുരക്ഷിതയാത്ര കണക്കിലെടുത്ത് മോട്ടോർ വാഹന വകുപ്പിന്റെ സഹകരണത്തോടെ വിദ്യാവാഹിനി ആപ്പ് യാഥാർത്ഥ്യമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചത്. ആപ്പ് നിർമ്മിച്ച് പ്ളേസ്റ്റോറിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിലും പ്രയോജനം വിദ്യാർത്ഥികൾക്കോ രക്ഷിതാക്കൾക്കോ ലഭിക്കുന്നില്ല. സ്കൂൾ വാഹനത്തിന്റെ ദിശ, വേഗം അടക്കം രക്ഷിതാക്കൾക്ക് മൊബൈലിൽ അറിയാൻ കഴിയുന്ന തരത്തിലാണ് ജി.പി.എസ് സംവിധാനത്തോടെ ആപ്പിന് രൂപം നൽകിയിരിക്കുന്നത്. അദ്ധ്യയന വർഷേം കഴിഞ്ഞാലും ഈ വർഷം തന്നെ ആപ്പ് പ്രവർത്തന സജ്ജമാകുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കൾ.

ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് സ്കൂൾബസ് വരുന്ന വഴി, സഞ്ചരിക്കുന്ന വേഗം തുടങ്ങി എല്ലാ വിവരങ്ങളും തത്സമയം അറിയാൻ സാധിക്കും. വിദ്യാവാഹിനി ആപ്പ് മോട്ടോർ വാഹന വകുപ്പിന്റെ കൂടി സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണെങ്കിലും ഇത് സംബന്ധിച്ച കാര്യമായ വിവരങ്ങൾ വകുപ്പ് ഉദ്യോഗസ്ഥർക്കും അറിയില്ല.

# ആനവണ്ടിയിലും തഥൈവ

കെ.എസ്.ആർ.ടി.സി ബസുകളുടെ സമയക്രമം ജി.പി.എസ് അധിഷ്ഠിതമായി ഡിജിറ്റലൈസ് ചെയ്യാൻ റൂട്ട് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും എങ്ങുമെത്തിയില്ല. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന യാത്രക്കാർക്ക് ബസുകളുടെ സമയം മൈബൈലിൽ അറിയാൻ സാധിക്കുന്നതാണ് പദ്ധതി.

പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ

# സ്കൂൾ ബസുകളെ ജി.പി.എസ് വഴി ഗതാഗത വകുപ്പിന്റെ സെർവറുമായി ബന്ധിപ്പിക്കും

# ആപ്പിന്റെ ഭാഗമായി ടോൾ ഫ്രീ നമ്പർ

# ആപ്പ് നോക്കി സമയം ക്രമീകരിക്കാം

# യാത്ര തത്സമയം നിരീക്ഷിക്കാം

ഈ അദ്ധ്യയന വർഷം ആരംഭിച്ച വേളയിലാണ് വിദ്യാവാഹിനി ആപ്പ് യാഥാർത്ഥ്യമാകുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. ആദ്യം സ്കൂളിന് വേണ്ടി ആവിഷ്കരിച്ച പദ്ധതി പിന്നീട് രക്ഷിതാക്കൾക്ക് കൂടി വിവരം ലഭിക്കുന്ന തരത്തിൽ വിപുലപ്പെടുത്തിയതായും രണ്ടാഴ്ചയ്ക്കകം പ്രവർത്തനസജ്ജമാകുമെന്നും പറഞ്ഞിരുന്നു. എന്നാൽ അദ്ധ്യയന വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ പദ്ധതിയുടെ യാതൊരു അറിവുമില്ല

ഷാജി പരമേശ്വരൻ, രക്ഷിതാവ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.