ആലപ്പുഴ : ഓണം കൊഴുപ്പിക്കാൻ ചാരായം വാറ്റിയ രണ്ടു പേരെ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പാണാവള്ളി പഞ്ചായത്ത് 4-ാം വാർഡിൽ തൃച്ചാറ്റുകുളം ചെട്ടിമടത്തിൽ നികർത്ത് വീട്ടിൽ അനിരുദ്ധൻ (42), പാണാവള്ളി പഞ്ചായത്ത് 3-ാം വാർഡിൽ തൃച്ചാറ്റുകുളം പള്ളിത്തറ വീട്ടിൽ പ്രസാദ് (47) എന്നിവരാണ് പിടിയിലായത്. മൂന്ന് ലിറ്റർ ചാരായവും 10ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. പൂച്ചാക്കൽ പൊലീസിന്റെ പട്രോളിംഗ് ഡ്യൂട്ടിക്കിടയിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അനിരുദ്ധന്റെ കുടുംബവീടിന്റെ താത്ക്കാലിക ഷെഡിന് പുറകുവശത്ത് ചാരായം വാറ്റികൊണ്ടിരുന്ന ഇരുവരും പിടിയിലായത്. സി.ഐ പി.സെന്നിയുടെ നേതൃത്വത്തിൽ എസ്.ഐ ജോസ് ഫ്രാൻസിസ്, സീനിയർ സി.പി.ഒമാരായ എം.അരുൺകുമാർ, കിംഗ് റിച്ചാർഡ്, ജോബി കുര്യാക്കോസ്, പി.വി.വിനോയ്.പി.വി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |