മാന്നാർ: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മാന്നാർ കുട്ടമ്പേരൂർ ഗിരിജാഭവനിൽ അനിൽകുമാറിനെ (57)യാണ് മാന്നാർ പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനിയെ ട്യൂഷൻ സെന്ററിൽ കൊണ്ട് ആക്കാം എന്ന് പറഞ്ഞ് പ്രതി സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വിദ്യാർഥിനിയുടെ മാതാപിതാക്കൾ പരാതി നൽകിയതിനെത്തുടർന്ന് മാന്നാർ പൊലീസ് ഇൻസ്പെക്ടർ എ.അനീഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും മാന്നാർ എസ്.ഐ അഭിരാം സി.എസ് , ഗ്രേഡ് എസ്.ഐ.സുധീപ്, വനിത എ.എസ് ഐ സ്വർണ്ണരേഖ , സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിത്ത്, ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |