അമ്പലപ്പുഴ : ആരോഗ്യ,പരിസ്ഥിതി,ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ കൃപയുടെ ആഭിമുഖ്യത്തിൽ വേനൽപ്പന്തൽ സംഘടിപ്പിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ് ഉദ്ഘാടനം ചെയ്തു. ഹംസ എ.കുഴുവേലി അധ്യക്ഷത വഹിച്ചു. ഡോ. ടി.ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. അനിൽ വെള്ളൂർ, അഡ്വ.പ്രദീപ് കൂട്ടാല, ദേവൻ പി.വണ്ടാനം, യു.എം.കബീർ, ലതാകുമാരി, ലാൽ നീർക്കുന്നം, ശ്രീകുമാർ ശ്രീനന്ദനം ,ഷീജ ഇന്ദുലാൽ, അശോക് കുമാരി, എസ്.കെ.പുറക്കാട്, അഭയൻ യദുകുലം , യു.നിധിൽ കുമാർ, മധു സി.പിള്ള, ജോസഫ് അപ്പച്ചൻ,വിഭ ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |