മുടപുരം: വീടുകയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്പിച്ച ശേഷം മൂവർസംഘം പണവും സ്വർണവും കവർന്നു. ചിറയിൻകീഴ് മുടപുരം ഡീസന്റ്‌മുക്കിലെ മത്സ്യക്കച്ചവടക്കാരൻ ഷാജഹാന്റെ ' ബൈത്തുൽ അഫ്സൽ ' വീട്ടിൽ കഴിഞ്ഞദിവസം രാത്രി രണ്ടരയോടെയാണ് സംഭവം.
മത്സ്യമെടുക്കാൻ പോകാൻ വീടിനു പുറത്തിറങ്ങിയ ഷാജഹാനെ മഴക്കോട്ട് ധരിച്ചെത്തിയ മൂവർസംഘം ആക്രമിക്കുകയും വെട്ടിപ്പരിക്കേല്പിക്കുകയുമായിരുന്നു. തുടർന്ന് വീട്ടിൽ കയറിയ പ്രതികളിലൊരാൾ ഷാജഹാന്റെ ഭാര്യാമാതാവിന്റെ ആറുപവന്റെ മാല,മത്സ്യമെടുക്കാൻ സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപ എന്നിവ മോഷ്ടിച്ചു. തലയ്‌ക്കും കൈയിലും ഗുരുതരമായി പരിക്കേറ്റ ഷാജഹാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചിറയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |