ആലപ്പുഴ: ഈശോമിശിഹായുടെ തിരുഹൃദയ ചിത്രത്തെ വികലമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൈതവന വിമലഹൃദയ നാഥ ഇടവകയിലെ കത്തോലിക്കാ കോൺഗ്രസ്, മാതൃ പിതൃവേദി യൂണിറ്റുകൾ സംയുക്തമായി പ്രതിഷേധ സമ്മേളനം നടത്തി. വികാരി ഫാ. എബ്രഹാം തയ്യിൽ പ്രതിഷേധ സന്ദേശം നൽകി. കത്തോലിക്കാ കോൺഗ്രസ് വനിതാ വിഭാഗം കൺവീനർ നീന വാലുചിറയിൽ പ്രമേയം അവതരിപ്പിച്ചു. കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സെക്രട്ടറി സെബാസ്റ്റ്യൻ വർഗ്ഗീസ്, യൂണിറ്റ് പ്രസിഡന്റ് സിബി പടിഞ്ഞാറേപറമ്പിൽ,
സെക്രട്ടറി സാബു കന്നിട്ടയിൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |