SignIn
Kerala Kaumudi Online
Sunday, 28 July 2024 9.51 PM IST

കല കൊലക്കേസ്; പ്രതികളുടെ മൊഴിയിൽ വൈരുദ്ധ്യം, അനിൽ കുമാറിനെ ഉടൻ നാട്ടിലെത്തിക്കും

kala

ആലപ്പുഴ: മാന്നാർ കല കൊലപാതക കേസിൽ മുഖ്യപ്രതി അനിൽകുമാറിനെ നാട്ടിലെത്തിക്കുന്നത് വേഗത്തിലാക്കാനൊരുങ്ങി പൊലീസ്. ആദ്യം അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പ് അനിലിനെ എത്തിക്കാനാണ് പൊലീസിന്‍റെ നീക്കം. നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യം തുടരുകയാണ്.

കൊലപാതകം നടന്ന തീയതി ഉറപ്പിക്കാനോ ആയുധം എവിടെയെന്ന് കണ്ടെത്താനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മൃതദേഹം കൊണ്ടുപോയി എന്ന് പറയപ്പെടുന്ന മാരുതി കാർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 15 വർഷം മുമ്പുള്ള കാർ എവിടെ എന്നതിൽ യാതൊരു സൂചനയും നിലവിലില്ല. സെപ്റ്റിക് ടാങ്കിൽ നിന്നും കിട്ടിയ സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം കാത്തിരിക്കുകയാണ് പൊലീസ്. ഈ പരിശോധന ഫലം കിട്ടിയതിനുശേഷം മാത്രമായിരിക്കും മൃതദേഹം കലയുടേതാണെന്ന് ഉറപ്പിക്കാൻ കഴിയുക.

കേസിൽ നാല് പ്രതികളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഭർത്താവ് അനിലാണ് കേസിലെ ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. നാലുപേരും ചേർന്ന് കലയെ കാറിൽവച്ചു കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടി എന്നാണ് പൊലീസിന്റെ നിഗമനം. യുവതിയെ പതിനഞ്ച് വർഷം മുൻപ് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടി എന്നാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KALA, KALA MURDER CASE, MANNAR KALA MURDER, ALAPPUZHA, DRISHYAM MODEL MURDER
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.