ചേർത്തല: നെടുമ്പ്രക്കാട് ശില്പി ആർട്സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരുവർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ നടത്തും. ഇതിന്റെ വിജയത്തിനായി മന്ത്രി പി.പ്രസാദ്,കെ.സി.വേണുഗോപാൽ എം.പി,കെ.പ്രസാദ്,ബി.വിനോദ്,ഷേർളി ഭാർഗവൻ,പി.എസ്.പുഷ്പരാജ് എന്നിവർ രക്ഷാധികാരികളായും,പി.ഷാജി മോഹൻ ചെയർമാനും,പി.എം.പ്രമോദ് ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. ആഘോഷ പരിപാടികൾ ഫെബ്രുവരി 16ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള മാസങ്ങളിൽ വനിതാ സമ്മേളനം,കവി സമ്മേളനം,ട്രേഡ് യൂണിയൻ സമ്മേളനം,പരിസ്ഥിതി സെമിനാർ,സർവ്വമത സമ്മേളനം, പുന്നപ്ര വയലാർ സമരം പ്രത്യേക പരിപാടി,ബാലസമ്മേളനം തുടങ്ങിയവ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |