കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 66 രൂപയായി കുറഞ്ഞ സാഹചര്യത്തിൽ കേന്ദ്ര സർക്കാരും പെട്രോളിയം കമ്പനികളും പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറക്കാൻ തയ്യാറാകണമെന്ന് ആർ.എസ്.പി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ആർ.എസ്.പി 85-ാം സ്ഥാപക ദിനം മാർച്ച് 19ന് ജില്ലയിൽ ആചരിക്കും. കേന്ദ്ര കമ്മിറ്റി അംഗം അഡ്വ ടി.സി. വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജെ. കൃഷ്ണകുമാർ, എം.കെ.എ അസീസ്, വി.ബി. മോഹനൻ, കെ.ടി. വിമലൻ, പി.എസ്. ഉദയഭാനു, എ.എസ്. ദേവപ്രസാദ്, മുരളീ കൃഷ്ണ, സി.എ. നാരയണൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |