അമ്പലപ്പുഴ:ഓരുവെള്ളം കയറി കൃഷി നശിച്ച നെൽക്കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് ജനറൽ സെക്രട്ടറി നിസാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. സർക്കാർ പിടിപ്പു കേട് കാരണമാണ് ഓരുവെള്ളം കയറി കുട്ടനാടൻ,അപ്പർ കുട്ടനാടൻ മേഖലകളിലെ ആയിരക്കണക്കിന് ഏക്കർ കൃഷി നശിച്ചത്.തണ്ണീർമുക്കം,തോട്ടപ്പള്ളി എന്നിവിടങ്ങളിലൂടെ ഓരുവെളളം പാടശേഖരങ്ങളിൽ കയറുന്നത് തടയാൻ സർക്കാരും കൃഷി വകുപ്പും ഇടപെടാതിരുന്നതിനെത്തുടർന്ന് ഈ മേഖലകളിലെ നിരവധി കർഷകരാണ് ദുരിതത്തിലായത്. കർഷകർ ആത്മഹത്യയുടെ വക്കിലാണ്. നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |