മുഹമ്മ: മൂന്നാമത് മെഗാ ഡ്രോയിംഗ് ആൻഡ് കളറിംഗ് (അഗോറ-2025) മത്സരത്തിന് തുടക്കംകുറിച്ച് മുഹമ്മ കെ.ഇ.കാർമ്മൽ സി.എം.ഐ സ്കൂൾ. ഒക്ടോബർ 11ന് ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചിത്രരചന മത്സരത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് പി.പി.ചിത്തരഞ്ജൻ എം.എൽ.എ തുടക്കംകുറിച്ചു. പ്രിൻസിപ്പാൾ ഫാദർ ഡോ.സാംജി വടക്കേടം സ്വാഗതം പറഞ്ഞു.അദ്ധ്യാപിക രൂപ അനീഷ്,പി.ടി.എ പ്രസിഡന്റ് പി.പി.അഭിലാഷ്,സെക്രട്ടറി റോക്കി തൊട്ടുങ്കൽ,സന്തോഷ് ഷണ്മുഖൻഎന്നിവർപങ്കെടുത്തു.ഒന്നാം സമ്മാനം 5000 രൂപ, രണ്ടാംസമ്മാനം 3000, മൂന്നാം സമ്മാനം 2000. 15കുട്ടികൾക്ക് സമാശ്വാസ സമ്മാനമായി 500രൂപയും എല്ലാവർക്കും സർട്ടിഫിക്കറ്റും മെഡലും നൽകും.ഫോൺ: 9847906854,9400422379.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |