തുറവൂർ. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കാനയ്ക്ക് കുഴിയെടുക്കുന്നതിനിടെ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി. കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയതിനെത്തുടർന്ന് പ്രദേശത്ത് മുടങ്ങിയ കുടിവെള്ള വിതരണം പുനഃസ്ഥാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് വീണ്ടും പൈപ്പ് പൊട്ടിയത്. ഇതോടെ പട്ടണക്കാട്, വയലാർ, തുറവൂർ ,കുത്തിയതോട് ,കോടംതുരുത്ത്, എഴുപുന്ന , അരൂർ എന്നീ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം 30 വരെ മുടങ്ങി.
ഇന്നലെ വൈകിട്ട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴി എടുക്കുന്നതിനിടെ കോടംതുരുത്തിലാണ് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടിയത്. കഴിഞ്ഞ 23 ന് എൻ.സി.സി റോഡിന് സമീപം രാത്രിയോടെ കാന നിർമാണത്തിനായി കുഴിയെടുത്തപ്പോഴും പൈപ്പ് പൊട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |