ഇന്ന് ലോക മാനസികാരോഗ്യദിനം
ആലപ്പുഴ: അടിയന്തര സാഹചര്യത്തിലും ദുരന്തത്തിലും എല്ലാവർക്കും മാനസികാരോഗ്യ സംരക്ഷണത്തിനുള്ള അവസരമൊരുക്കുകയെന്നതാണ് ഇത്തവണ ലോക മാനസികാരോഗ്യ ദിനത്തിലെ വിഷയം. പ്രകൃതിദുരന്തം,യുദ്ധം,തീവ്രവാദി ആക്രമണം,വലിയ തോതിലുള്ള തീപിടിത്തം എന്നിവ ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടും.
2018, 2020 കാലഘട്ടങ്ങളിലെ പ്രളയം, കൊവിഡ്, 2024ൽ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങളിൽനിന്ന് കരകയറിയ വ്യക്തികളുടെ മാനസികാരോഗ്യം സംരക്ഷിക്കുകന്നത് പുനരധിവാസ പ്രവർത്തനത്തിലെ പ്രധാനപ്പെട്ട സംഗതിയാണെന്ന് മാനസികാരോഗ്യ വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇത്തരം ദുരന്തം നേരിട്ടവരിൽ അഞ്ചിലൊരാൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടാകാം. ചുറ്റും നടക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയാൻ കഴിയാത്ത നിർവികാരാവസ്ഥയിലേക്ക് അവർ പെട്ടെന്ന് കടന്നുചെല്ലാനും സാദ്ധ്യതയുണ്ട്. അതുകഴിഞ്ഞ് ശക്തമായ വികാരങ്ങളുടെ കുത്തൊഴുക്കുതന്നെ ഉണ്ടാകാം. പൊടുന്നനെ പൊട്ടിക്കരയുക, പെട്ടെന്ന് കോപിക്കുക, കാരണമൊന്നുമില്ലാതെ പൊട്ടിച്ചിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ ഇവർ പ്രദർശിപ്പിച്ചേക്കാം. രാത്രി ഉറങ്ങാൻ കഴിയാത്ത അവസ്ഥയും ഭക്ഷണം
കഴിക്കാൻ വിമുഖതയും കാണിച്ചേക്കാം. ഈ മാനസികാവസ്ഥയെയാണ് പൊടുന്നനെയുണ്ടാകുന്ന 'സമ്മർദ പ്രതികരണം' എന്ന് വിശേഷിപ്പിക്കുന്നത്.
ദുരന്തത്തിൽപ്പെട്ടവരെ ഒറ്റപ്പെട്ടുപോകാതെ ചേർത്തുനിർത്തണം. ദത്തെടുക്കൽ നിയമങ്ങളുടെ അടിസ്ഥാ
നത്തിൽ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണം. നടപടികൾ പൂർത്തിയാകുന്നതുവരെ സർക്കാർ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിൽ കുട്ടികൾക്ക് സംരക്ഷണമൊരുക്കണം.
"ദുരന്താനന്തര സമ്മർദ്ദരോഗം'
1. ദുരന്താനുഭവങ്ങൾ ഉണ്ടായവരിൽ ഭൂരിപക്ഷവും ബന്ധുക്കളുടെ വൈകാരിക പിന്തുണയും സമൂഹത്തിന്റെ സഹായവും ലഭിച്ചാൽ ദിവസങ്ങൾക്കുള്ളിൽത്തന്നെ സ്വാഭാവിക അവസ്ഥയിലേക്ക് മടങ്ങിയെത്തും
2. എന്നാൽ, ദുരന്താനുഭവങ്ങളെ കൺമുന്നിൽ കാണേണ്ടി വന്ന ചില വ്യക്തികളെങ്കിലും ദീർഘകാലം കഴിഞ്ഞും ചില മാനസികാരോഗ്യ പ്രശ്നങ്ങൾ പ്രദർശിപ്പിച്ചേക്കാം
3. അപകടങ്ങൾ,ലൈംഗിക അതിക്രമങ്ങൾ നേരിട്ടവർക്കും ഇതേ അവസ്ഥയുണ്ടാകാം.വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്ത് തന്നെ ദുരന്തമുഖത്ത് അകപ്പെട്ടപ്പോഴുണ്ടായ അതേ മാനസികാസ്വാസ്ഥ്യം പ്രകടമാകാം
4. അമിത നെഞ്ചിടിപ്പും വയറു കത്തലും വിറയലും വെപ്രാളവും ശ്വാസംമുട്ടലും ഇവർക്ക് അനുഭവപ്പെടാം. രാത്രി ഉറങ്ങിക്കിടക്കുമ്പോൾ ദുരന്ത അനുഭവത്തിന്റെ ദൃശ്യങ്ങൾ ദുസ്വപ്നമായി കടന്നുവരും
5. ആവർത്തിച്ചുള്ള ഇത്തരം പേടിസ്വപ്നങ്ങൾ ഉറക്കം കെടുത്തും. ഈ മാനസികാവസ്ഥയെയാണ് "ദുരന്താനന്തര സമ്മർദരോഗം' എന്ന് വിശേഷിപ്പിക്കുന്നത്.
ദുരന്തത്തിന്റെ പുനരധിവാസം പൂർണമായും സർക്കരിന്റെ ഉത്തരവാദിത്വമായിമാത്രം കരുതാൻ സാധ്യമല്ല. ഓരോ പൗരനും സഹായിക്കാൻ മുൻകൈയെടുക്കണം. ഒറ്റയ്ക്കല്ല ഒപ്പമുണ്ടെന്ന ശക്തമായ സന്ദേശം നൽകുകവഴി ജീവി
ത്തിന്റെ മുഖ്യധാരയിലേക്ക് അധികം വൈകാതെ ഇവരെ കൈപിടിച്ചുകൊണ്ടുവരാൻ സാധിക്കും- ഡോ.ഷാലിമ കൈരളി, അസി.പ്രൊഫസർ, മാനസികാരോഗ്യ വിഭാഗം, ആലപ്പുഴ ഗവ മെഡിക്കൽ കോളേജ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |