ആലപ്പുഴ: ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ ' ക്യാമ്പസ് സുരക്ഷയും ദുരന്തപ്രതിരോധ മുൻകരുതലുകളും' പദ്ധതിയുടെ
ഉദ്ഘാടനം പുന്നപ്ര കാർമൽ എഞ്ചിനീയറിംഗ് കോളേജിൽ മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം ആശ സി. എബ്രഹാം, ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ സി. പ്രേംജി, കാർമൽ എൻജിനീയറിംഗ് കോളേജ് ഡയറക്ടർ ഫാ. ജസ്റ്റിൻ ആലുക്കൽ, ഹസാർഡ് അനലിസ്റ്റ് സി. ചിന്തു, ഡി.എം. പ്ലാൻ കോ ഓർഡിനേറ്റർ എസ്. രാഹുൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |