ആലപ്പുഴ : ജില്ലാ കായികമേളയിൽ ഫൈനൽ മത്സരങ്ങളില്ലാതെ വിജയികളെ പ്രഖ്യാപിച്ചു. ഗ്രൗണ്ടിന്റെ പോരായ്മകൾ മൂലം നിരവധി താരങ്ങൾക്കാണ് ഫൈനൽ മത്സരങ്ങൾ നഷ്ടമായത്. സമയക്കുറവ് കാരണം പല മത്സരങ്ങളും ടൈം ട്രയൽ അടിസ്ഥാനത്തിലാണ് നടത്തിയത്. ഹീറ്റ്സ് മത്സരങ്ങളിൽ മികച്ച സമയം കുറിച്ചയാളെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
8 ട്രാക്കിൽ ഫൈനൽ നടത്തേണ്ട സ്ഥാനത്ത് മുഹമ്മ മദർ തെരേസ ഗ്രൗണ്ടിൽ 6 ട്രാക്കുകളും പ്രീതികുളങ്ങരയിൽ നാലു ട്രാക്കുകളുമേ ഉണ്ടായിരുന്നുള്ളൂ. ആവശ്യത്തിനു ഹർഡിൽ ഇല്ലാത്തതിനാൽ ഏറെക്കാലമായി ഹർഡിൽസ് മത്സരങ്ങൾ ടൈം ട്രയലായാണ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |