ആലപ്പുഴ : മത്സരങ്ങൾ ഒരുമിച്ചു വന്നതോടെ ഒരു മത്സരം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതോടെ എയ്ഞ്ചലിന് നഷ്ടമായത് ഹാട്രിക് നേട്ടം. ആലപ്പുഴ പഴയതിരുമല മങ്ങാടപ്പള്ളിയിൽ വി.ജെ. ജോസിന്റെയും പ്രിയ ജോസിന്റെയും മകളായ എയ്ഞ്ചൽ 3000 മീറ്റർ നടത്തത്തിലും ഓട്ടത്തിലും സ്വർണം നേടിയിരുന്നു. 1500 മീറ്റർ ഓട്ടത്തിൽ കൂടി മത്സരിച്ച് ഹാട്രിക് തികയ്ക്കാമെന്ന് പ്രതീക്ഷിച്ചെങ്കിലും ഈ മത്സരം പാതിവഴിയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. 3000 മീറ്റർ മത്സരം കഴിഞ്ഞ ഉടനെ 1500 മീറ്ററിൽ പങ്കെടുത്തപ്പോൾ ക്ഷീണിതയായി പിൻമാറുകയായിരുന്നു. ജമ്പായിരുന്നു ഏയ്ഞ്ചൽ മൂന്നുവർഷമായി പരിശീലിച്ചിരുന്നത്. ഇക്കുറി ട്രാക്കൊന്നു മാറ്റിപ്പിടിച്ചാണ് എത്തിയത്. ആലപ്പുഴ കാർമൽ അക്കാഡമിയിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിയായ ഏയ്ഞ്ചൽ മൂന്നുമാസം മുമ്പാണ് പരിശീലനം തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |