മുഹമ്മ : കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ അടിയ്ക്കടി വരുത്തുന്ന ഭേദഗതികൾ തൊഴിലാളികളുടെ സ്വതന്ത്രമായ തൊഴിൽ അവകാശത്തെ തകർക്കുന്നതിൽ പ്രതിഷേധിച്ചും , അശാസ്ത്രീയമായ എൻ എം എം എസ് , കെ വൈ സി അപ്ഡേഷൻ എന്നിവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ മുഹമ്മ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരസംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം വി.എ.അബൂബക്കർ അധ്യക്ഷനായി. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു സ്വാഗതവും പ്രിയ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |