
ചേർത്തല/ആലപ്പുഴ : 79ാമത് പുന്നപ്ര - വയലാർ രക്തസാക്ഷി വാരാചരണത്തിന് ഇന്നലെ വയലാറിൽ സമാപനമായി. ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്നും കെ.വി.ദേവദാസ് മേനാശ്ശേരി മണ്ഡപത്തിൽ നിന്നും തെളിച്ചു നൽകിയ ദീപശിഖകൾ നിരവധി അത്ലറ്റുകളുടെ അകമ്പടിയോടെ വയലാറിലെത്തിച്ചു. നിരവധി കേന്ദ്രങ്ങളിൽ ദീപശിഖയ്ക്ക് സ്വീകരണം നൽകി.
വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ മുദ്രാവാക്യങ്ങളുടെ അകമ്പടിയിൽ മുതിർന്ന സി.പി.എം നേതാവ് ജി.സുധാകരൻ ദീപം പകർന്നു. ഡി.വൈ.എഫ്.ഐ കുതിരപ്പന്തി മേഖല ജോയിന്റ് സെക്രട്ടറി എസ്.ഫൈസൽ ദീപശിഖ ഏറ്റുവാങ്ങി. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, സി.പി.ഐ ദേശീയ കൗൺസിൽ അംഗങ്ങളായ ടി.ജെ.ആഞ്ചലോസ്, ടി.ടി.ജിസ്‌മോൻ, ജില്ലാ സെക്രട്ടറി എസ്.സോളമൻ, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ്, മന്ത്രി പി.പ്രസാദ്, ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നേതാക്കളായ കെ.എച്ച്.ബാബുജാൻ, കെ.പി.രാജേന്ദ്രൻ, എച്ച്.സലാം എം.എൽ.എ, കെ.രാഘവൻ, ജി.ഹരിശങ്കർ, എം.സത്യപാലൻ, വി.ജി. മോഹനൻ, എ.മഹേന്ദ്രൻ, എ.എം.ആരിഫ്, വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി.പി.ചിത്തരഞ്ജൻ എം.എൽ.എ, സെക്രട്ടറി ആർ. സുരേഷ്, പി.വി.സത്യനേശൻ, ജെയിംസ് ശാമുവേൽ, ജി.വേണുഗോപാൽ, പി.പി.പവനൻ, വി.മോഹൻദാസ്, പി.എസ്.എം. ഹുസൈൻ, ശ്രീകുമാർ ഉണ്ണിത്താൻ, കോശി അലക്‌സ്, വി.ബി.അശോകൻ, ആർ.രാഹുൽ, ജി.രാജമ്മ, കെ.കെ.ജയമ്മ, സി.എ. അരുൺകുമാർ, ഡി.സുധീഷ്, അജയ സുധീന്ദ്രൻ, പി.കെ.സദാശിവപിള്ള, ഇ.കെ.ജയൻ, ആർ.ജയസിംഹൻ, കെ.ജി. സന്തോഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു. കൈചൂണ്ടിയിൽ ജനാർദനന്റെ രക്തസാക്ഷിമണ്ഡപത്തിലും മാരാരിക്കുളം രക്തസാക്ഷിമണ്ഡപത്തിലും ദീപം പകർന്നശേഷം പ്രയാണം വയലാർ രണഭൂമിയിലെത്തി.
മേനാശേരിയിൽ മുതിർന്ന സി.പി.എം നേതാവ് കെ.വി.ദേവദാസ് അത്ലറ്റ് രുദ്രാ പുഷ്പന് ദീപശിഖ കൈമാറി. ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നേതാക്കളായ സി.ബി.ചന്ദ്രബാബു, എം.സി.സിദ്ധാർത്ഥൻ, മനു.സി.പുളിക്കൽ, എ.എം.ആരിഫ്, എൻ.പി. ഷിബു, പി.കെ.സാബു, സി.കെ.മോഹനൻ, ടി.കെ.രാമനാഥൻ എന്നിവർ പങ്കെടുത്തു.
വയലാറിലേക്കെത്തിച്ച ദീപശിഖകൾ വാരാചരണകമ്മിറ്റി പ്രസിഡന്റ് എം.സി.സിദ്ധാർത്ഥൻ ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു. നേതാക്കളായ ജി.സുധാകരൻ, മന്ത്രി പി.പ്രസാദ്, സി.എസ്. സുജാത,വി. സോളമൻ,ആർ.നാസർ,സി.ബി.ചന്ദ്രബാബു,കെ.പ്രസാദ്,ടി.ടി. ജിസ്‌മോൻ,ടി.ജെ.ആഞ്ചലോസ്,എം.കെ. ഉത്തമൻ,പി.പി.ചിത്തരഞ്ചൻ എം.എൽ.എ, എ.എം.ആരിഫ്,കെ.ബി. ബിമൽറോയ്, എൻ.എസ്. ശിവപ്രസാദ്, മനു.സി പുളിക്കൽ,ദലീമജോജോ എം.എൽ.എ, എൻ.പി.ഷിബു,ബി.വിനോദ് എന്നിവർ നേതൃത്വം നൽകി. നഗരത്തിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ചെറുജാഥകളായി ആയിരങ്ങളാണ് ഇന്നലെ രാവിലെ മുതൽ വയലാറിലേക്കെത്തിയത്. തുടർന്ന് വയലാർ അനുസ്മരണ സാഹിത്യസമ്മേളനം നടന്നു. വൈകിട്ടു നടന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായിവിജയൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |