
ആലപ്പുഴ: കെ സി വേണുഗോപാലിന്റെ വാർഡിൽ എൽ ഡി എഫിന് വിജയം. കൈതവന വാർഡിലാണ് യു ഡി എഫ് തോറ്റത്. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത്, നഗരസഭ എന്നിങ്ങനെ 1666 വാർഡുകളിലെ വോട്ടുകളാണ് ജില്ലയിൽ എണ്ണുന്നത്. 5395 സ്ഥാനാർത്ഥികളാണുള്ളത്.
മാവേലിക്കര നഗരസഭ ഭരണം വ്യക്തമായ ഭൂരിപക്ഷത്തിൽ നേടുമെന്ന അവകാശവാദവുമായി ഇന്നലെ മൂന്ന് മുന്നണികളും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും 9സീറ്റുകൾ വീതം നേടി ഒപ്പത്തിനൊപ്പം എത്തിയിരുന്നു. സ്വതന്ത്രന്റെ പിന്തുണയോടെ യു.ഡി.എഫ് അധികാരത്തിലെത്തുകയും ചെയ്തു. ഇത്തവണ വ്യക്തമായ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പ്രചാരണപ്രവർത്തനങ്ങളാണ് മുന്നണികൾ നടത്തിയത്.
കുമ്മനം രാജശേഖരന് അടക്കം തിരഞ്ഞെടുപ്പ് ചുമതല നൽകിയാണ് ബി ജെ പി മാവേലിക്കരയിൽ പോരാട്ടം ശക്തമാക്കിയത്. ഭരണം നിലനിറുത്താൻ യു ഡി എഫും പിടിച്ചെടുക്കാൻ എൽ ഡി എഫും തീപാറുന്ന പ്രചരണമാണ് നടത്തിയത്.
തദ്ദേശ സ്ഥാപനങ്ങൾ, വാർഡുകൾ
ഗ്രാമപഞ്ചായത്ത്: 72, 1253
ബ്ലോക്ക് പഞ്ചായത്ത്: 12, 170
ജില്ലാ പഞ്ചായത്ത്: 1, 24
നഗരസഭ: 6, 21
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |