
ചാരുംമൂട്:കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് നൂറനാട് പ്രൈമറി യൂണിറ്റ് 39-ാം വാർഷികവും കുടുംബ സംഗമവും ജില്ലാ പ്രസിഡന്റ് കെ.കുട്ടൻ നായർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എ.ജാഫർകുട്ടി അധ്യക്ഷത വഹിച്ചു.റിട്ട.ലെഫ്.കേണൽവി.ആർ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്നസുരേഷ് വിദ്യാഭ്യാസ അവാർഡ് വിതരണവും മാവേലിക്കര താലൂക്ക് കമ്മിറ്റി പ്രസിഡന്റ് എസ്.മുരളീധരകൈമൾ മുതിർന്ന അംഗങ്ങളെ ആദരിക്കലും എൻ.രാമചന്ദ്രൻ സംഭാവന സമർപ്പണവും നടത്തി.യൂണിറ്റ് സെക്രട്ടറി പി.സ്റ്റാലിൻ കുമാർ,എസ്.പങ്കജാക്ഷൻ പിള്ള,പി.അശോകൻ നായർ,ജഗദമ്മ, ടി.എം.വാസുദേവൻപിള്ള, ഷീലാ സോമൻ,യൂണിറ്റ് വൈസ് പ്രസിഡന്റ് സി.രവീന്ദ്രൻപിള്ള,ഖജാൻജി വി.എൻ.രവീന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |