
അമ്പലപ്പുഴ:പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ 33-ാം നമ്പർ അങ്കണവാടി എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 20ലക്ഷം രൂപ വകയിരുത്തി പൂർത്തിയാക്കിയ മന്ദിരവും പഞ്ചായത്ത് ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ ചെലവഴിച്ച് എ.സി, ടി.വി, സൗണ്ട് സിസ്റ്റം,കളി ഉപകരണങ്ങൾ തുടങ്ങിയവ സജ്ജമാക്കിയാണ് സ്മാർട്ട് അങ്കണവാടിയാക്കിയത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുധർമ ഭുവനചന്ദ്രൻ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിചെയർപേഴ്സൺ സുലഭഷാജി,ബ്ലോക്ക് പഞ്ചായത്തംഗം സതീരമേശൻ,ഗ്രാമപഞ്ചായത്തംഗം അജയഘോഷ്, എസ്.സുജാദേവി,ജീന വർഗീസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |