ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാലും കെ .എസ്.ആർ.ടി.സി പെൻഷൻകാർ 25 ദിവസമായി നടത്തി വന്നിരുന്ന തുടർ സമരം താൽക്കാലികമായി മാറ്റിവച്ചു
തെരഞ്ഞെടുപ്പിന് ശേഷം സമരവുമായി മുന്നോട്ട് പോകുമെന്ന് കെ .എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. സമര വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ബഷീർ കുട്ടി അധ്യക്ഷത വഹിച്ചു.
സമര സമിതിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി യൂണിറ്റ് സെക്രട്ടറി വി. രാധാകൃഷ്ണൻ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |