ആലപ്പുഴ : വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി എന്യൂമറേഷൻ ഫാറം പൂരിപ്പിച്ചു നൽകേണ്ട തീയതി നീട്ടി നൽകണമെന്ന് കേരള സിവിൽ സർവീസ് മൂവ്‌മെന്റ് ആവശ്യപ്പെട്ടു . വോട്ടർ പട്ടികയുടെ പേരിൽ ജനാധിപത്യസംവിധാനം തകർക്കുന്നതിനുള്ള നടപടികളാണ് ബി.ജെ.പി സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അതിന്റെ ഏറ്റവും വലിയ തെളിവാണ് ബീഹാർ തിരഞ്ഞെടുപ്പെന്നും യോഗം ചൂണ്ടിക്കാട്ടി. ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ കരീം ഷാ ഉദ്ഘാടനം ചെയ്തു. ബി.ആർ.കൈമൾ കരുമാടി, ലത്തീഫ് വയലാർ, എച്ച്. സുധീർ, സി. കെ.വിജയകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |