
അമ്പലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ വടക്ക് മണ്ഡലം സമ്മേളനവും ' നവാഗതരെ ആദരിക്കലും സംഘടിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം കമലോത്ഭവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് യു. അഷ്റഫ് അദ്ധ്യക്ഷനായി. നിയോജകമണ്ഡലം സെക്രട്ടറി അനിൽ വെള്ളൂർ റിട്ടേണിംഗ് ഓഫീസർ അമൃതനാഥൻ പിള്ള രാധാകൃഷ്ണൻ ബദരിക എസ്.വിജയൻ ഡി. ഭാർഗവൻ സുമാദേവി പി. കെ. ഉഷാകുമാരി വേണു കുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി യു. അഷ്റഫ്( പ്രസിഡന്റ്), എം. മുഹമ്മദ് കുഞ്ഞ് (സെക്രട്ടറി) , പി.കെ. ഉഷാകുമാരി(ട്രഷറർ) എന്നിവരടങ്ങിയ കമ്മറ്റിയെ തെരഞ്ഞെടുത്തു. എം. മുഹമ്മദ് കുഞ്ഞ് സ്വാഗതവും കെ.ജെ. മാത്യു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |