ആലപ്പുഴ:ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികകളുടെ സൂഷ്‌മ പരിശോധനയിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലുമായി ആകെ 71 പത്രികകൾ തള്ളി. 46 പുരുഷൻമാരുടെയും 25 സ്‌ത്രീകളുടെയും പത്രികയാണ് തള്ളിയത്. ഇന്നലെ അതത് റിട്ടേണിംഗ് ഓഫീസർമാരുടെ ചേംബറിലായിരുന്നു പത്രികകളുടെ സൂക്ഷ്‌മ പരിശോധന. 11,453 പത്രികകൾ അംഗീകരിച്ചു. 3927 സ്ത്രീകളും 3208 പുരുഷൻമാരും ഉൾപ്പെടെ 7,135 സ്ഥാനാർത്ഥികൾക്ക് അംഗീകാരമായി. നാളെയാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിനം.
ജില്ലാപഞ്ചായത്തിലേക്ക് കോൺഗ്രസ് വിമതനായ യൂത്ത് കോൺഗ്രസ് നേതാവിന്റെ പത്രിക തള്ളി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അനന്തനാരായണന്റെ പത്രികയാണ് തള്ളിയത്.
കൃത്യമായ രേഖകൾ സമർപ്പിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് പത്രിക സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തള്ളിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |