
ചേർത്തല:ബി.ആർ.സി ചേർത്തലയുടെ നേതൃത്വത്തിൽ കരുതൽ 2025 എന്ന പേരിൽ നടത്തിയ ഭിന്നശേഷി ദിനാചരണം സിനിമാതാരം അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ചേർത്തല എ.ഇ.ഒ എൽ.ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ചേർത്തല ഡി.ഇ.ഒ എം.അബ്ദുൾ സലാം മുഖ്യപ്രഭാഷണം നടത്തി. തലയോലപ്പറമ്പ് ഡി.ബി കോളേജ് അസി.പ്രൊഫസർ ഡി. ഉണ്ണികൃഷ്ണൻ,അദ്ധ്യാപകരായ കെ.പി.വിജയലക്ഷ്മി,ഡി.എസ്.നീന എന്നിവരെ ആദരിച്ചു. മുട്ടം പള്ളി വികാരി ഫാ.ജോഷി വേഴപ്പറമ്പിൽ,ബി.ആർ.സി ട്രെയ്നർമാരായ ഇ.ഡി.മേരി ദയ,ജി.ജിസ്ന,ഓട്ടിസം സെന്റർ പി.ടി.എ പ്രസിഡന്റ് കെ.മനോജ്,സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപിക ജെ.ജയപ്രിയ എന്നിവർ സംസാരിച്ചു. സൽമോൻ ടി.ഒ സ്വാഗതവും ടി.എച്ച്.നജില നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |