
അമ്പലപ്പുഴ: വിശാഖപട്ടണത്ത് വെച്ച് നടന്ന 63-മത് ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സ്വർണം ലഭിച്ചു . ആലപ്പി സ്കേറ്റേഴ്സ് ക്ലബ്ബിലെ ദ്വിജേഷ് ആണ് ജൂനിയർ ആൺകുട്ടികളുടെ ഇൻ ലൈൻ ഫ്രീ സ്റ്റൈൽ ഇനത്തിൽ സ്വർണം നേടിയത്. നാഷണൽ റഫറിയും നാഷണൽ ലെവൽ ജഡ്ജിംഗ് പാനൽ അംഗവുമായ ബിജു ശിവദാസന്റെ ശിക്ഷണത്തിലാണ് ദ്വീജേഷ് മികച്ച വിജയം നേടിയത്. 62-ാം ദേശീയ ചാമ്പ്യൻഷിപ്പിലും ദ്വീജേഷ് മെഡൽ നേടിയിരുന്നു. ദീപു -കെറ്റീഷ്യ ദമ്പതികളുടെ മകനാണ് ദ്വിജേഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |