ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പ്, കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം എന്നിവയോടനുബന്ധിച്ച് നഗരത്തിലെ റോഡരികിൽ കച്ചവടം നടത്തുന്നതിനുള്ള അവകാശം നൽകുന്നതിനായി ആലപ്പുഴ നഗരസഭ ഡിസംബർ 5ന് നടത്തിയ ലേലത്തിൽ 18 സ്ഥലങ്ങൾ വിവിധ ആളുകൾ ലേലത്തിൽ കൊണ്ടു. ഈ വകയിൽ 12,39,000 രൂപ ലഭിച്ചതായി നഗരസഭാധികൃതർ അറിയിച്ചു. ബാക്കിയുള്ള സ്ഥലങ്ങൾ കച്ചവടത്തിന് നൽകുന്നതിനായുള്ള ലേലം നാളെ രാവിലെ 10.30ന് നഗരസഭ ഓഫീസിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |