
തുറവൂർ : ചാവടി പൊൻപുറം നൂറുൽ ഹുദാ ഇംഗ്ലീഷ് സ്കൂളിൽ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ ആലപ്പുഴ ജില്ലാ ചാപ്ടറിന്റെ നേതൃത്വത്തിൽ ഗ്രാമദീപം പദ്ധതിക്ക് തുടക്കമായി. സ്കൂൾ മാനേജർ നിസാർ കോതങ്ങനാട് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കോ ഓർഡിനേറ്റർ ഇ.അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമദീപം പദ്ധതി അവതരണം ജില്ലാ കോ ഓർഡിനേറ്റർ അൻസില ഷഫീഖ്,റുമൈസ എന്നിവർ നടത്തി. സ്കൂൾ പ്രിൻസിപ്പൽ സ്മിത പി ആർ,സ്വാഗതംപറഞ്ഞു. ജില്ലാ സെക്രട്ടറി മുജാഹിദ് യൂസഫ്, ജോയിന്റ് സെക്രട്ടറി താബിർ നൈന എന്നിവർ സംസാരിച്ചു. കെ.എം.നൈന നന്ദി പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |