ആലപ്പുഴ: ജീവസിന് ഇനി അച്ഛന്റെയും അമ്മയുടെയും സ്നേഹ കരുതൽ. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആലപ്പുഴയിലുള്ള പരിചരണ കേന്ദ്രത്തിലെ മൂന്ന് മാസം പ്രായമുള്ള കുട്ടിയാണ് ജീവസ്. കുട്ടിയെ ഇന്നലെ ചെന്നൈയിലുള്ള ദമ്പതികൾക്ക് ദത്ത് നൽകി. രണ്ടര വർഷത്തിനുള്ളിൽ 10 പെൺകുട്ടികളെയും എട്ട് ആൺകുട്ടികളെയും ഉൾപ്പടെ 18 കുട്ടികളെയാണ് ശിശുക്ഷേമ സമിതിയിൽ നിന്ന് ദത്ത് നൽകിയത്. ചടങ്ങിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ മായ എസ്. പണിക്കർ, അഡോപ്ഷൻ കോഓർഡിനേറ്റർ സരിത തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |