SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.55 PM IST

വോട്ടെണ്ണൽ 18 കേന്ദ്രങ്ങളിൽ

Increase Font Size Decrease Font Size Print Page

ആലപ്പുഴ : തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ബ്ലോക്ക്, നഗരസഭ വരണാധികാരികളുടെ നേതൃത്വത്തിൽ 18കേന്ദ്രങ്ങളിലായി ഇന്ന് രാവിലെ എട്ട് മുതൽ നടക്കും. കായംകുളം, മാവേലിക്കര, ഹരിപ്പാട് നഗരസഭ ഓഫീസുകൾ, ചെങ്ങന്നൂർ അങ്ങാടിക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ, ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് ഫോർ ഗേൾസ്, ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ എന്നിവയാണ് നഗരസഭകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ.

എൻ.എസ്.എസ് കോളേജ്, പള്ളിപ്പുറം (തൈക്കാട്ടുശ്ശേരി ബ്ലോക്ക്), ടി.ഡി ഹൈസ്കൂൾ തുറവൂർ (പട്ടണക്കാട് ബ്ളോക്ക്), ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് (കഞ്ഞിക്കുഴി ബ്ളോക്ക്), കലവൂർ ഗവ ഹയർസെക്കൻഡറി സ്കൂൾ (ആര്യാട് ബ്ളോക്ക്), അമ്പലപ്പുഴ ഗവ ഹയർസെക്കൻഡറി സ്കൂൾ (അമ്പലപ്പുഴ ബ്ളോക്ക്), ചമ്പക്കുളം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ (ചമ്പക്കുളം ബ്ളോക്ക്), മുട്ടാർ സെന്റ് ജോർജ്ജ് ഹയർസെക്കൻഡറി സ്കൂൾ (വെളിയനാട് ബ്ളോക്ക്), ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് (ചെങ്ങന്നൂർ ബ്ളോക്ക്), നങ്ങ്യാർകുളങ്ങര ടി.കെ.മാധവ മെമ്മോറിയൽ കോളേജ് (ഹരിപ്പാട് ബ്ളോക്ക് ), മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർസെക്കൻഡറി സ്കൂൾ (മാവേലിക്കര ബ്ളോക്ക് ), നൂറനാട് സെന്റ് ജോസ്ഫ്സ് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ (ഭരണിക്കാവ് ബ്ളോക്ക്), മുതുകുളം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ (മുതുകുളം ബ്ളോക്ക് ) എന്നിവയാണ് മറ്റ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ.

 ഒരു വോട്ടണ്ണൽ കേന്ദ്രത്തിൽ എട്ട് മുതൽ 16 വരെ ടേബിളുകൾ

 ആദ്യം എണ്ണുക പോസ്റ്റൽ ബാലറ്റുകൾ

 ഇന്ന രാവിലെ എട്ട് മണിവരെ ലഭിക്കുന്ന പോസ്റ്റൽ വോട്ടുകൾ പരിഗണിക്കും

ഫലങ്ങൾ ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്തിൽ മീഡിയ സെന്റർ പ്രവർത്തിക്കും

ട്രെൻഡ് പോർട്ടലിലൂടെയാണ് തത്സമയ ഫലങ്ങൾ ലഭ്യമാക്കുന്നത്

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY