
അമ്പലപ്പുഴ : മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് മരിച്ച ഗൃഹനാഥന്റെ കുടുംബത്തിന് സഹായധനം കൈമാറി. വാടയ്ക്കൽ കുരിശുപറമ്പിർ സനീഷിന്റെ കുടുംബത്തിനാണ് മത്സ്യഫെഡിന്റെ വ്യക്തിഗത അപകട ഇൻഷ്വറൻസ് ആനുകൂല്യമായ 10 ലക്ഷം രൂപ നൽകിയത്. അവകാശികളായ അമ്മ ബീനാകുമാരി, ഭാര്യ എസ്. സ്മിതമോൾ, മകൻ ദേവനന്ദൻ എന്നിവർക്ക് എച്ച് .സലാം എം. എൽ .എ വീട്ടിലെത്തിയാണ് പണം കൈമാറിയത്. മത്സ്യഫെഡ് ജില്ലാ മാനേജർ അനിതകുമാരി, മത്സ്യഫെഡ് പ്രൊജക്ട് ഓഫീസർ എസ്. ഷിൻസി, മത്സ്യ സഹകരണ സംഘം പ്രസിഡന്റ് വി. ജെ. ജോൺ, ഭരണ സമിതി അംഗങ്ങളായ ഷീന സജി, തങ്കരാജ്, ടി. ആർ .രാജേഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |