അമ്പലപ്പുഴ: സംസ്ഥാനത്തൊട്ടാകെ വിതരണ ശൃംഖലയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ആലുവ പെരിയാർ കെമിക്കൽസ് കമ്പനിയെ കബളിപ്പിച്ചെന്ന കേസിൽ തലവടി നീരേറ്റുപുറം ശ്രീകൃഷ്ണവിലാസം വീട്ടിൽ ജി.പ്രകാശിനെ അമ്പലപ്പുഴ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഐശ്വര്യ ആൻ ജേക്കബ് വെറുതെ വിട്ടു. 2014 നവംബറിലാണ് കേസിനാസ്പദമായ സംഭവം. കമ്പനിയുടെ ഉത്പന്നങ്ങൾ10 ദിവസത്തിനുള്ളിൽ വിറ്റഴിച്ചു പണം നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് 940 ക്യാൻ ഫോർമിക് ആസിഡ്, 140 ക്യാൻ പെർഫോം, 2970 ക്യാൻ റുബി ഹോഫിൻ എന്നിവ വാങ്ങി പണം കൊടുക്കാതെ വഞ്ചിച്ചെന്ന പരാതിയിലാണ് എടത്വാ പൊലീസ് കേസ് എടുത്തത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ ജെ. ഷെർളി, അളകനന്ദ എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |