പെരുമ്പാവൂർ: ശബരി റെയിൽ പദ്ധതിക്കായി പ്രത്യേക സ്ഥലമെടുപ്പ് ഓഫീസ് പെരുമ്പാവൂരിൽ അടിയന്തരമായി അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ കുന്നത്തുനാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും പ്രാദേശികമായ ഏകോപനത്തിനും പെരുമ്പാവൂർ കേന്ദ്രമായി ഓഫീസ് പ്രവർത്തനം ആരംഭിക്കേണ്ടത് അനിവാര്യമാണെന്ന് സമ്മേളനം വിലയിരുത്തി. ഇതോടൊപ്പം സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ നിലവിലുള്ള സർക്കാരിന്റെ കാലാവധിക്കുള്ളിൽത്തന്നെ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
പെരുമ്പാവൂർ എസ്.എൻ ഓഡിറ്റോറിയത്തിൽ നടന്ന കുന്നത്തുനാട് മേഖലാ സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എ. അനീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സതീഷ് കുമാർ ടി.എസ്, മേഖലാ സെക്രട്ടറി സന്ദീപ് കെ.എസ്, ജില്ലാ വൈസ് പ്രസിഡന്റ് അബു സി. രഞ്ജി, ജില്ലാ ജോയിന്റ് സെക്രട്ടറി സുഭാഷ് വി. മാത്യു, ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി എം.സി. ഷൈല തുടങ്ങിയവർ സംസാരിച്ചു.
സമ്മേളനത്തിൽ ബാലു പോൾ (പ്രസിഡന്റ്), ഷിബി ജോർജ്, അഭിലാഷ് പി. അച്യുതൻ (വൈസ് പ്രസിഡന്റുമാർ), ജേക്കബ് ജോർജ് (സെക്രട്ടറി), സനു എം.എസ്, സഞ്ജയ് സാജു (ജോയിന്റ് സെക്രട്ടറിമാർ) ജസ്ന ബീവി (ട്രഷറർ) എന്നിവരെ ജോയിന്റ് കൗൺസിൽ കുന്നത്തുനാട് മേഖലയുടെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |