SignIn
Kerala Kaumudi Online
Sunday, 22 February 2026 7.16 PM IST

'ജബഗഡദശ്' ജേതാക്കൾ

Increase Font Size Decrease Font Size Print Page
chinmaya

പിറവം: ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല സംഘടിപ്പിച്ച ഇന്റർ യൂണിവേഴ്‌സിറ്റി ഫെസ്റ്റായ ജബഗഡദശിൽ കോട്ടയം പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജ് ഒഫ് എൻജിനിയറിംഗ് ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി. ചിന്മയ വിശ്വവിദ്യാപീഠം സർവകലാശാലയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രോജക്‌ട് ഗഗൻ ബാൻഡിന്റെ പ്രകടനത്തോടെയാണ് ഫെസ്റ്റ് സമാപിച്ചത്. നിർമ്മിതബുദ്ധിയുടെ ഉപയോഗവും പ്രയോജനവും അടുത്തറിയുന്നതിനുള്ള അവസരം ജബഗഡദശിന്റെ പ്രധാന ആകർഷണമായിരുന്നു.

സമാപനച്ചടങ്ങിൽ സർവകലാശാല ഡീൻ ഒഫ് അക്കാഡമിക്‌സ് പ്രൊഫ.ടി. അശോകനും ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ബി. ഭവേഷും ചേർന്ന് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. നാലുലക്ഷം രൂപയുടെ സമ്മാനങ്ങൾ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കി.

TAGS: LOCAL NEWS, ERNAKULAM, CHINMAYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.